ബ്ലോഗ്‌ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്‍റെ എഴുത്തിനു കൂടുതല്‍ പ്രചോദനമേകും.

Monday 1 August 2011

മഴക്കാലം ...

ഒരു മഴക്കാലം എന്നെ തനിച്ചാക്കി
ഇടവഴിയില്‍ ഞാന്‍ നിന്നെ ഓര്‍ത്തുപോയി
പെയ്തു നിന്ന മഴയില്‍ നാം
നെയ്തുവച്ച സ്വപ്നങ്ങള്‍
വാര്‍മഴവില്ലായ്‌ മാഞ്ഞു പോയി
ഒരു
വാര്‍മഴവില്ലായ്‌ മാഞ്ഞു പോയി
കൈത പൂത്തവഴിയില്‍ ഞാന്‍
കോര്‍ത്തുവച്ച ,മാല്യങ്ങള്‍
ഒരു വേനല്ക്കാലത്തില്‍ വാടിനിന്നു...
തനിച്ചാക്കി...എന്നെ തനിച്ചാക്കി
പൂനിലാചന്ദ്രന്‍ മാഞ്ഞു...
ആതിര ദൂരെമാറി...
താഴത്തെ ആമ്പല്‍ ഞാനി
നീര്‍പൊയ്കയില്‍ ....
ധ്യാനത്തിലായ് ...ഞാന്‍ ഏകയായി ...
കണ്ണിലെ കണ്മഷിപോലും
കനവിലെ നിന്നെകണ്ട്
കരഞ്ഞുപോയി...സ്വയം...മറന്നുപോയി
സ്വയം മറന്നുപോയി....
ഒരുമഴക്കാലം നിന്നെകൊതിച്ചുപോകും
ഇടവഴിയില്‍ ഞാന്‍ നിന്റെ സ്വരം കേള്‍ക്കും
മാമയില്‍ ആടും നേരം പൂങ്കുയില്‍ പാടും നേരം
നിന്‍ വരവെന്ന് ഞാന്‍ കൊതിച്ചുപോയ്
സ്വയം നിനച്ചു പോയി...നിന്നെ നിനച്ചുപോയ്
കാണുവാന്‍ ഏറെ കൊതിച്ചു
കണ്ടപ്പോള്‍ മാറി ഒളിച്ചു
സ്നേഹമേ നീ എവിടെപോയി എങ്ങു പോയി 
ഞാന്‍ ...തനിച്ചായി
എന്നെ തനിച്ചാക്കി...

2 comments:

  1. നനവിന്റെ ഏകാന്തത,
    ഇഷ്ടമായി കേട്ടോ

    ReplyDelete
  2. ആതിരെ,
    സാഹിത്യ വിദ്യാര്‍ഥിനിയല്ലേ.രചനകളില്‍ കുറച്ചു കൂടി ശ്രദ്ധിക്കണം.

    ReplyDelete