ബ്ലോഗ്‌ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്‍റെ എഴുത്തിനു കൂടുതല്‍ പ്രചോദനമേകും.

Friday, 29 July 2011

ആതിരേ...നീ

ആദ്യമായി  കണ്ടനാള്‍ ആതിരേ നീ എന്നില്‍ 
ആയിരം പൂ ചിറകുകള്‍  മെല്ലെ മെല്ലെ വീശി 
ആര്‍ദ്രമായി തഴുകും ഇളം തെന്നല്‍ പോലെ
തേന്‍കുടം തുളുമ്പുന്ന താരിളം പ്രണയമായി
ഉണര്‍ന്നു നീ അറിയാതെ പ്രാണനില്‍

അകലെ നിന്ന് നിന്നെ പലവട്ടം  കണ്ടു മോഹിച്ചു
നീ അറിയാതെ നിന്നെ ഞാന്‍ നോക്കിനിന്നു
ആര്‍ദ്ര നീ ആതിരേ ഉണര്‍ന്നു നീ അറിയാതെ
                                ജീവനില്‍
മൗന വീണയില്‍ നീ മീട്ടിയ രാഗം
                 ഞാന്‍ അനുരാഗം
അറിയൂ...പ്രിയ തോഴി നീ 
ആതിരേ... ആര്‍ദ്ര നീ ഉണര്‍ന്നു നീ അറിയാതെ ...പ്രാണനില്‍...