ബ്ലോഗ്‌ തുടങ്ങിയിട്ട് ദിവസങ്ങള്‍ മാത്രം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എന്‍റെ എഴുത്തിനു കൂടുതല്‍ പ്രചോദനമേകും.

Friday 29 July 2011

ആതിരേ...നീ

ആദ്യമായി  കണ്ടനാള്‍ ആതിരേ നീ എന്നില്‍ 
ആയിരം പൂ ചിറകുകള്‍  മെല്ലെ മെല്ലെ വീശി 
ആര്‍ദ്രമായി തഴുകും ഇളം തെന്നല്‍ പോലെ
തേന്‍കുടം തുളുമ്പുന്ന താരിളം പ്രണയമായി
ഉണര്‍ന്നു നീ അറിയാതെ പ്രാണനില്‍

അകലെ നിന്ന് നിന്നെ പലവട്ടം  കണ്ടു മോഹിച്ചു
നീ അറിയാതെ നിന്നെ ഞാന്‍ നോക്കിനിന്നു
ആര്‍ദ്ര നീ ആതിരേ ഉണര്‍ന്നു നീ അറിയാതെ
                                ജീവനില്‍
മൗന വീണയില്‍ നീ മീട്ടിയ രാഗം
                 ഞാന്‍ അനുരാഗം
അറിയൂ...പ്രിയ തോഴി നീ 
ആതിരേ... ആര്‍ദ്ര നീ ഉണര്‍ന്നു നീ അറിയാതെ ...പ്രാണനില്‍...

           

9 comments:

  1. പ്രാണനില്‍ മാത്രമല്ല ജീവിതത്തിലും ആര്‍ദ്രമായി ഉണര്‍ന്നോഴുകട്ടെ.... കൂട്ടിനു ഈ അക്ഷരങ്ങളും

    ReplyDelete
  2. ആശംസകള്‍..ബൂലോകത്തേക്ക് സ്വാഗതം !

    ReplyDelete
  3. അനുരാഗമെഴുതി സര്‍ഗാത്മകതയെ കൊല്ലരുതെന്ന 'ഉപദേശ'ത്തോടെ....
    ആശംസകള്‍....

    ReplyDelete
  4. ഈ വിശാലമായ ബൂലോകത്തേയ്ക്ക് സ്വാഗതം...

    ReplyDelete
  5. ആതിരേ..ഞാന്‍ കവിത മനസ്സിലാക്കാന്‍ അത്ര പോര.എന്നാലും ഞാന്‍ ഇടക്കിടെ വരാം കേട്ടോ.കാരണം നമ്മള്‍ ഒരു നാട്ടുകാരാണ്.

    ReplyDelete
  6. ഈ കറുത്ത വാവിനു തന്നെ ആതിര തെളിഞ്ഞത് കൈയക്ഷരത്തിന്റെ കരുത്തിലാണെന്നു വിശ്വസിക്കുന്നു. ആശംസകള്‍.....

    ReplyDelete
  7. ആതിര ..സ്വാഗതം ...
    നല്ല രസമുണ്ടല്ലോ വരികള്‍ ...
    ബ്ലോഗ്ഗും ഭംഗിയുണ്ട് ..
    ഇതു പോലെ ഭംഗി യുള്ള രചനകള്‍ ..ഇനിയും വരട്ടെ
    രാമായണ മാസം നന്മ നിറക്കട്ടെ ..
    ആശംസകള്‍ ..
    പ്രദീപ്‌

    ReplyDelete
  8. ഇനിയും എഴുതൂ.
    ആശംസകള്‍

    ReplyDelete